വ്യാപകമായ ലഹരിക്കെതിരെ കോണ്‍ഗ്രസ് ലഹരി വിരുദ്ധ പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിച്ചു

ലഹരിക്കെതിരെ കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പലശ്ശേരി, കല്ലുപുറം, കൊരട്ടിക്കര, കരിക്കാട് എന്നീ സെന്ററുകളില്‍ കോണ്‍ഗ്രസ് ലഹരി വിരുദ്ധ പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിച്ചു. തിപ്പലശ്ശേരി സെന്ററില്‍ കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മാനവ സംസ്‌കൃതി ജില്ല ചെയര്‍മാന്‍ അഡ്വ. മായാദാസ് മുഖ്യപ്രഭാഷണം നടത്തി. നാസര്‍ കല്ലായി, കെ.എ. ശിവരാമന്‍, കെ.കെ. റസാഖ്, മനീഷ് ,എം എച്ച് ഹക്കീം, നിഹാല്‍ എന്നിവര്‍ പങ്കെടുത്തു. കരിക്കാട് സെന്ററില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എന്‍.കെ. അലി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കേരളവര്‍മ്മ കോളേജ് അധ്യാപകന്‍ അരുണ്‍ കരിപ്പാല്‍ മുഖ്യപ്രഭാഷണം നടത്തി. അബു പുത്തന്‍കുളം , സുലൈമാന്‍, റസാക്ക് കരിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

കല്ലുംപുറം സെന്ററില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് എം.എം. മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്‌മാന്‍ പടിഞ്ഞാക്കര, നാസര്‍ കല്ലുംപുറം തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. കൊരട്ടിക്കര സെന്ററില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ കാഞ്ഞിരപ്പിള്ളി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പെഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ട്രയ്‌നര്‍ അക്ബര്‍ അലി മുഖ്യപ്രഭാഷണം നടത്തി. കെ.കമറുദ്ധീന്‍, ദീപന്‍ പാതാക്കര, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT