അംബേദ്കറെ അമിത് ഷാ പാര്‍ലമെന്റില്‍ അപമാനിച്ചതിനെതിരെ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു

ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അപമാനിച്ചതിനെതിരെ കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസി: ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയില്‍ കടവല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഒ എസ് വാസുദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത്, യുഡിഎഫ് ചെയര്‍മാന്‍ സജീവ് ചാത്തനാത്ത്, കടവല്ലൂര്‍ ബ്ലോക്ക് സെക്രട്ടറി എം എച്ച് നൗഷാദ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യാവൂട്ടി ചിറമനങ്ങോട് എന്നിവര്‍ സംസാരിച്ചു. രഞ്ജു താരു സ്വാഗതവും മണ്ഡലം സെക്രട്ടറി ബിജു ആദൂര്‍ നന്ദിയും പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് പി.കെ വിനയകുമാര്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി കെ സുബ്രഹ്‌മണ്യന്‍ തുടങ്ങി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു,നേതാക്കളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

ADVERTISEMENT