മുഖ്യമന്ത്രിയെയും പൊതുമാരമത്ത് വകുപ്പ് മന്ത്രിയെയും വഴിയില്‍ തടയും: ടി.എന്‍. പ്രതാപന്‍

മുഖ്യമന്ത്രിയെയും പൊതുമാരമത്ത് വകുപ്പ് മന്ത്രിയെയും വഴിയില്‍ തടയുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എന്‍. പ്രതാപന്‍. തൃശൂര്‍ – കുന്നംകുളം റോഡിലെ ചൂണ്ടല്‍ മുതല്‍ മഴുവഞ്ചേരി വരെയുള്ള ഭാഗം സഞ്ചാരയോഗ്യമാക്കുക, റോഡ് അറ്റകുറ്റപ്പണിയോടുള്ള എം.എല്‍.എയുടെ നിസംഗത അവസാനിപ്പിക്കുക എന്നി മുദ്രാവാക്യമുന്നയിച്ച് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടപ്പിച്ച രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.