വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തുടക്കമായി

വടക്കേ കോട്ടോല്‍ അസുരമഹാകാളന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ വിശേഷ പൂജകള്‍ക്ക് ശേഷം മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം എന്നിവ നടന്നു. തന്ത്രി അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്മികത്വത്തില്‍ ഭഗവാനും ഭഗവതിക്കും കലശം നടത്തി. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ബിടിവി ശ്രീകുമാര്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ഊരാളനായ കോട്ടോക്കല്‍ കിഴക്കേ കോവിലകം ട്രസ്റ്റി ദിലീപ് രാജ സന്നിഹിതനായിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നടന്നു. വൈകീട്ട് ഭജന സംഘത്തിന്റെ നേത്യത്വത്തില് ഭജന ഉണ്ടായി. തിങ്കളാഴ്ച വൈകീട്ട് ഭജനയും ചുറ്റുവിളക്കും ഭഗവത് സേവയും കൂട്ടുപായസം നിവേദ്യവും നടക്കും. മേല്‍ശാന്തി ബിടിവി ശ്രീകുമാര്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. പ്രതിഷ്ഠാദിനത്തിന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളും അംഗങ്ങളും, ഭജനസംഘം അംഗങ്ങളും നേത്യത്വം നല്‍കും.

 

ADVERTISEMENT