കരിയന്നൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

കരിയന്നൂര്‍ ശിവ-വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ അഞ്ചിന് നട തുറക്കല്‍ ഗണപതി ഹോമം, തുടര്‍ന്ന് നവകം, പഞ്ചഗവ്യം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. തന്ത്രി കക്കാട് വാസുദേവന്‍ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈകീട്ട് ചുറ്റുവിളക്ക്, നിറമാല നടന്നു. തുടര്‍ന്ന് വിവിധദേശങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. ഒരുമ കമ്മറ്റിയുടെ നാദസ്വരം, നാട്ടുകൂട്ടം കമ്മറ്റിയുടെ മരം കൊത്ത് പാട്ട്, മലര്‍വാടിയുടെ നാദസ്വരം , കാവടി,ബ്രോസ് ലാന്റിന്റെ ശിങ്കാരിമേളം എന്നിവ നടന്നു.റിഥം കമ്മറ്റിയുടെ കലാമണ്ഡലം സൂരജിന്റേയും കലാമണ്ഡലം വിനീഷിന്റേയും നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി.

ADVERTISEMENT