മരണാനന്തര സഹായ ഫണ്ട് കൈമാറി

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചാവക്കാട് ഗുരുവായൂര്‍ സബ് ഓഫീസിലെ ഗുരുവായൂര്‍ യൂണിറ്റില്‍ മരണപ്പെട്ട പി. എന്‍. രാജേഷിന്റെ കുടുംബത്തിന് മരണാനന്തര സഹായ ഫണ്ട് കൈമാറി. ഗുരുവായൂര്‍ ഫ്രീഡം ഹാളില്‍ എന്‍. കെ. അക്ബര്‍ എംഎല്‍എ 12ലക്ഷത്തി 50,836 രൂപയുടെ ചെക്ക് രാജേഷിന്റെ കുടുംബത്തിന് കൈമാറി. സി.ഐ.ടി.യു. യൂണിയന്‍ കമ്മിറ്റിയംഗം പി.ആര്‍. രമേശ് അധ്യക്ഷത വഹിച്ചു.ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ പി. എം. ഹംസകുട്ടി, ടി. എം.സുലെയ്മാന്‍, ക്ഷേമ ബോര്‍ഡ് ചാവക്കാട് ഓഫീസ് സുപ്രണ്ട് കെ. ആര്‍. ജോബി, ക്ലര്‍ക്ക് പി. എന്‍. ഗീത , സിഐടിയു എരിയ സെക്രട്ടറി എ. എസ്. മനോജ്, പ്രസിഡണ്ട് കെ. എം.അലി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് ജോഫി കുര്യയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT