ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ആശയം ഉയര്‍ത്തി ഫെയ്സ്സ്, റീഡേഴ്‌സ് ഫോറം, ഞാറ്റുവേല വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കുന്നംകുളത്ത് ഭരണഘടന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ‘ ഭരണഘടനയുടെ കലയും ചരിത്രവും ‘ എന്ന വിഷയത്തെ ആസ്പദമാക്കി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ചിത്രപ്രദര്‍ശനം നടന്നു. ചിത്രപ്രദര്‍ശനം വി കെ. ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം വി. നാരായണന്‍ അധ്യക്ഷനായിരുന്നു. റിയാസ് കോമു രചിച്ച ‘ ഭരണഘടനയിലെ കല'[ എന്ന പുസ്തകം അഡ്വ. ആതിര പ്രകാശനം ചെയ്തു. പിഎസ് ഷാനു, പി ജി ജയപ്രകാശ്, എന്‍ സി.ഗീവര്‍ഗീസ്, സി സി. ഷെറി, അനീഷ് ലോറന്‍സ് എന്നിവര്‍ സംസാരിച്ചു.