ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. അസുഖത്തെ തുടര്‍ന്ന് അകാലത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ മക്കളായ 13, 11, 9 വയസ്സുള്ള കുട്ടികള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ചെലവിട്ടാണ് കോത്തോളി കുന്നില്‍ സ്ഥലം വാങ്ങി 600 സ്ക്വയര്‍ ഫീറ്റ് ഉള്ള വീട് നിര്‍മ്മിച്ചു നല്‍കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ് തറക്ക് കുറ്റിയടിച്ചുകൊണ്ട് നിര്‍മ്മാണ ഉദ്ഘാടനം നടത്തി.



