തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി വേലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തയ്യൂര്‍ ആലുക്കല്‍ ചിറ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. മഴക്കാലത്ത് സ്ഥിരമായി ജലനിരപ്പ് ഉയരുന്ന സ്ഥലമായതിനാല്‍ സബ്‌മേഴ്‌സിബിള്‍ പാലം ആയാണ് നിര്‍മ്മാണം നടത്തുന്നത്. ചടങ്ങിന് എ.സി. മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി.

വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, വേലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കര്‍മ്മല ജോണ്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ  ഡോ.വി.സി.ബിനോജ്, സപ്നാ റഷീദ്, പഞ്ചായത്ത് മെമ്പര്‍മാരായ വിമല നാരായണന്‍, എം.കെ.ജോസ്,എം.സി.ഐജു, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.സി.അബാല്‍ മണി,ബി.ജെ.പി നേതാവ് അഭിലാഷ് തയ്യൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT