കണ്ടെയ്നർ ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് അപകടം

അകലാട് ബദര്‍പള്ളി സെന്ററില്‍ കണ്ടെയ്നർ ലോറി റോഡരുകിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് അപകടം. വൈദ്യുതി, കേബിള്‍, ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായി. ബുധനാഴ്ച്ച പുലര്‍ച്ചെ 4. 30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. ചാവക്കാട് ഭാഗത്ത് നിന്ന് വരുന്ന കണ്ടയ്‌നര്‍ ലോറിയാണ് ഇടിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ സുരക്ഷ നെറ്റ് തകര്‍ന്നു. വൈദ്യുതി കാലുകളും മുറിഞ്ഞു. ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച ലോറി എം പി യൂസഫിന്റെ വീട്ട് മതിലും ഗെയ്റ്റും തകര്‍ത്താണ് നിന്നത്. നിസ്സാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപെട്ടു. കെ എസ് ഇ ബി ജീവനക്കാരും സെന്‍സ് കേബിള്‍ നെറ്റ് വര്‍ക്ക് ജീവനക്കാരും സ്ഥലത്തെത്തി തകരാര്‍ പരിഹരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

 

ADVERTISEMENT