24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്‌നേഹ സംഗമം നടത്തി

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്‌നേഹ സംഗമം നടത്തി

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുന്നംകുളം നഗരസഭ പരിധികളിലെ ആരോഗ്യമേഖലകളില്‍ നിന്ന് വിരമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സ്‌നേഹ സംഗമം നടത്തി. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം പഴത്തി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ഇ.ആര്‍.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത അധ്യക്ഷത വഹിച്ചു.

തൃശൂര്‍ ജില്ലാ ആരോഗ്യ വകപ്പ് ഡി.എന്‍.ഒ. എം.എസ്.ഷീജ മുഖ്യാതിഥിയായി. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ യു.വിശ്വനാഥന്‍, പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സുമാരായ കെ.വസന്ത, കെ.എം.ഷെമീന ,കെ.ജെയ്‌നി, കെ.പി.ബേബി ,എന്നിവര്‍ ആദരം ഏറ്റുവാങ്ങി . വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. എം.ഫാറൂക്ക്, പ്രോഗ്രാം കോഡിനേറ്റര്‍ സി.വി.അജയ് കുമാര്‍ ,പ്രോഗ്രാം കണ്‍വീനര്‍ ബിഞ്ചു ജേക്കബ്.സി, ബീന തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നാടകാവതരണം ഉള്‍പ്പടെ വിവിധ കലാപരിപാടികളും ഉണ്ടായി.

ADVERTISEMENT
error: Content is protected !!