കുന്നംകുളത്ത് കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കുന്നംകുളം – പട്ടാമ്പി റോഡില്‍ കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്നു കണ്ടെയ്‌നര്‍ ലോറി. പട്ടാമ്പി റോഡിലെ വണ്‍വേയില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് ലോറിക്ക് തൊട്ടുപിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ ലോറിയുടെ പിന്‍ഭാഗത്ത് ഇടിച്ചു.
അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT