26.8 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk പാചക വാതക പ്രതിസന്ധി; കേന്ദ്ര നിലപാടില്‍ പ്രതിഷേധവുമായി ഇവന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍

പാചക വാതക പ്രതിസന്ധി; കേന്ദ്ര നിലപാടില്‍ പ്രതിഷേധവുമായി ഇവന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍

എല്‍പിജി ക്ഷാമം പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇവന്റ്‌സ് വര്‍ക്കേഴസ് യൂണിയന്‍ (സിഐടിയു) ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പാചക വാതക ക്ഷാമത്തിന്റെ ഭാഗമായി ജില്ലയിലെ ഇവന്റ് മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി. നേരത്തെ ഏറ്റിരുന്ന പല പരിപാടികളും ഒഴിവാക്കേണ്ടതായും വന്നു. വാണിജ്യ സിലണ്ടര്‍ ലഭ്യത പരിമിതിയും വില വര്‍ദ്ധനവും ഇരുട്ടടിയായി. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കൊണ്ടാണ് യൂണിയന്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഇവന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.യു ഷെഫിദ് അദ്ധ്യക്ഷനായി. ട്രഷറര്‍ ടി.എം റോയ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം കെ.എസ് സെന്തില്‍ കുമാര്‍, കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി എം.കെ ശശിധരന്‍, യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ബേബി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!