മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന് തുടക്കമായി

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന് തുടക്കമായി. വെള്ളി, ശനി ഞായര്‍ ദിവസങ്ങളിലായി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ നഗറിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട്കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദിവസവും വൈകീട്ട് 6 മണിയ്ക്ക് സന്ധ്യ നമസ്‌ക്കാരത്തോടെയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുക.ഞായറാഴ്ച്ച രാവിലെ 10.30 ന് സണ്‍ഡേ സ്‌കൂള്‍ ബാലജന സംഗമവും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.ഫാ. സഖറിയ തോമസ് ഫാ നോബിള്‍ സ്‌കറിയ, ഫാ. എബി ഫിലിപ്പ് എന്നിവരാണ് കണ്‍വെന്‍ഷനില്‍ വചനസന്ദേശം നല്‍കുന്നത്. കണ്‍വെന്‍ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഫാ. സ്റ്റീഫന്‍ ജോര്‍ജ്ജ്, ഫാ. വി.എം. സാമുവേല്‍, ഫാ. ഗീവര്‍ഗ്ഗീസ് കെ.വില്‍സണ്‍, എഡ് വി സഖറിയ, ഡോ.കെ.സി. ലോഫിസണ്‍, സി.കെ. ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT