ചാവക്കാട് മേഖല ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഫെബ്രുവരി 27 ന് നടക്കുന്ന കേരളതീരദേശ ഹര്‍ത്താലിന്റെ ഭാഗമായി ചാവക്കാട് മേഖല ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കടപ്പുറം ജുമൈറ ബീച്ചില്‍ നടന്ന കണ്‍വെന്‍ഷന്‍ മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി കെ.ഡി വിരമണി ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സിഐടിയു ജില്ല വൈസ് പ്രസിഡന്റ് ടി.എം. ഹനീഫ, എഐടിയുസി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രതിനിധി എ.വി ഷംസുദ്ദീന്‍ , മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി. വി സുരേന്ദ്രന്‍ മരയ്ക്കാന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എസ്ടിയു ദേശീയ ജനറല്‍ സെക്രട്ടറി പി. എ ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT