പാചകവാതക സിലിണ്ടറുകള്‍ ബുക്കിങ് കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇന്‍ഡേന്‍ ഗ്യാസ് ബുക്ക് ചെയ്താല്‍ ലഭിക്കാന്‍ ഒരു മാസം വരെ കാത്തിരിക്കേണ്ടതായി വരുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പാചക വാതകം വിതരണം ചെയ്യുന്ന ഏജന്‍സികളിലേക്ക് പാചക വാതക ഫില്ലിങ് പ്ലാന്റു്കളില് നിന്ന് ആവശ്യത്തിന് ലോഡ് എത്താത്തതാണ് ഇപ്പോഴത്തെ പാചകവാതക ക്ഷാമത്തിനു കാരണമായി പറയുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും നിത്യേന രണ്ട് ലോഡ് സിലിണ്ടറുകള്‍ വന്നിരുന്ന സ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ലോഡ് മാത്രമാണ് വരുന്നതെന്ന് പറയുന്നു. പാചക വാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തരനടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



