26.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kechery സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

91

കേച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണ സംരക്ഷണ മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സി.പി.ഐ.എം കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ സി.എഫ് ജെയിംസ് സ്മാരക ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.പി.ഐ.എം കുന്നംകുളം ഏരിയാ സെക്രട്ടറി എം.എന്‍. സത്യന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ടി. ജോസ്, പി.ബി. അനൂപ് എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി.ബി.അനൂപ് (ചെയര്‍മാന്‍) പി.ടി. ജോസ് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. പി.എസ്.ജയപ്രകാശ്, മോഹനന്‍ കരിമ്പനക്കല്‍, ലിജു ചിറമ്മല്‍, എ.വി. വില്യംസ്, വി.കെ.സന്തോഷ്, സത്യന്‍ മുളയംകൂടത്ത്, സജിനി സഞ്ജയന്‍, പി.ടി. സൈമന്‍, ആന്‍സി വില്യംസ് എന്നിവരാണ് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

ADVERTISEMENT
error: Content is protected !!