യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്തിലെ വിവിധ റോഡുകളാണ് ജലജീവന്‍ പദ്ധതിയുടേയും നവീകരണ പ്രവര്‍ത്തിയുടെയും പേരില്‍ പൊളിച്ചിട്ടിരിക്കുന്നത്. വൈ.എം.സി.എ ക്ക് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് എം എം മഹേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം പ്രസിഡന്റ് ഷഹീര്‍, വൈസ് പ്രസിഡന്റ് ശ്രാവണ്‍ എം എസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിഷാര്‍, നദീര്‍ , മുഹമ്മദ് റിയാസ്, ഷെരീഫ്, പ്രഭു, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് കാട്ടകാമ്പാല്‍ മണ്ഡലം പ്രസിഡന്റ് എം.എം അലി, പഞ്ചായത്ത് പ്രതിപക്ഷ മെമ്പര്‍മാരായ, എം.എസ് മണികണ്ഠന്‍, എം.എ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.