പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ നിറുത്തിയിട്ട ബൈക്കില്‍ കാറിടിച്ച് പോലീസുകാരന് പരിക്ക്. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രനാണ് പരിക്കേറ്റത്. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. ബൈക്കില്‍ പോകുന്നതിനിടെ കുന്നത്തൂരില്‍ വെച്ച് ഫോണ്‍ വന്നതിനെ തുടര്‍ന്ന് റോഡരുകില്‍ ബൈക്ക് നിറുത്തി സംസാരിച്ചു കൊണ്ടിരിക്കെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിന് സാരമായി പരിക്കുപറ്റിയ പോലീസുകാരനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.