29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയില്‍ അഴിമതി ആരോപണം ; കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ചാവക്കാട് നഗരസഭയില്‍ അഴിമതി ആരോപണം ; കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ചാവക്കാട് നഗരസഭയില്‍ അഴിമതി ആരോപണം, കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി; നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.നഗരസഭയുടെ കീഴിലുള്ള പുളിച്ചിറ കെട്ട് കുളം, ബ്ലാങ്ങാട് ബീച്ച് ‘മിനി വാഗമണ്‍’ പദ്ധതികളില്‍ വന്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. പുളിച്ചിറ കെട്ട് കുളം പദ്ധതിയില്‍ 40 ലക്ഷം രൂപയുടെയും, മിനി വാഗമണില്‍ 3 ലക്ഷത്തിലധികം രൂപയുടെയും അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.ിനി വാഗമണ്‍ പദ്ധതി പദ്ധതി പ്രദേശത്ത് 50,000 രൂപയുടെ പണികള്‍ പോലും നടന്നിട്ടില്ലന്നും ഇതിനായി 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായി കണക്കുകള്‍ കാണിച്ചിരിക്കുകയാണ്.പുളിച്ചിറ കെട്ട് കുളം: ആകെ 15 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്ന്നും ബാക്കി തുക മുഴുവന്‍ അഴിമതി നടത്തുകയാണ് ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍, അടുത്ത യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയിരുന്നതാണ്ന്നും . ഇതിനായി 12 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടും ഇന്നത്തെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചെയര്‍മാന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
ഇറങ്ങിപ്പോക്കിന് ശേഷം ഭരണസമിതിയുടെ അഴിമതിക്കും വഞ്ചനയ്ക്കുമെതിരെ പ്രതിപക്ഷാംഗങ്ങളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.പ്രതിപക്ഷ നേതാവ് സി ഗോപപ്രതാപന്‍, കൗണ്‍സിലര്‍മാരായ ആരിഫ്, ആഷിഫ് പാലയൂര്‍, ജോയ്സീ ടീച്ചര്‍, ആഷിഫ് പാലയൂര്‍, ഷെമി സത്താര്‍, സുജാത സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!