30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu വൈദ്യുതി പ്രതിസന്ധി ; മെഴുകുതിരി കത്തിച്ച് സിപിഐഎം പ്രതിഷേധം

വൈദ്യുതി പ്രതിസന്ധി ; മെഴുകുതിരി കത്തിച്ച് സിപിഐഎം പ്രതിഷേധം

39

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഐ എം നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്ന സമരത്തിന്റെ ഭാഗമായി എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വാകയില്‍ വെച്ച് നടന്ന പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു.ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും വൈദ്യുതി വാങ്ങലുള്‍പ്പെടെ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത് തമ്മിലടിയും കോലം കത്തിക്കലുമായിരുന്നു യുഡിഎഫിന്റെ പണിയെന്നും സുബിദാസ് പറഞ്ഞു .മഴ പെയ്യാന്‍ പ്രാര്‍ഥിക്കാനാണ് മന്ത്രി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത് .10 വര്‍ഷമായി കേരളത്തില്‍ പവര്‍ക്കട്ടില്ലാതിരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ സെക്രട്ടറി പി. എ ഷൈന്‍ അദ്ധ്യക്ഷനായി.കെ.പി രാജു, ടി.ഡി സുനില്‍,ടി.കെ സഞ്ജിത്ത്,പി.വി അശോകന്‍,ശ്രീകുമാര്‍ വാക, സുമ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു പ്രവര്‍ത്തകരുടെ വീടുകളിലും ഈ സമരത്തിന്റെ ഭാഗമായി മെഴുക് തിരികള്‍ കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!