വാക കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ ഊട്ടുപുര നിര്‍മ്മാണത്തിന്റെ ഫണ്ട് കണ്ടെത്താനുള്ള കൂപ്പണ്‍ പുറത്തിറക്കി. സിനിമാ നടന്‍ ദേവന്‍ ഭദ്രദീപം കൊളുത്തി കൂപ്പണ്‍ പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമ നിര്‍മ്മാതാവും യദുകൃഷ്ണ ഫിലിം ഫാക്ടറി ഉടമയുമായ സി.ബി.സുധീര്‍, ഊട്ടുപുരയുടെ രണ്ട് തൂണുകള്‍ക്കാവശ്യമായ 40,000 രൂപ കൈമാറി. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ വാക തുക ഏറ്റുവാങ്ങി. ഭാരവാഹികളായ പി. ശിവശങ്കരന്‍, തൊമ്മില്‍ ബാലന്‍, തൊമ്മില്‍ പ്രദീപ്, പി.പി. മോഹനന്‍, എം.എന്‍. രാധാകൃഷ്ണന്‍, ഷീല രാധാകൃഷ്ണന്‍, മംഗലത്ത് മനക്കല്‍ അനില്‍ നമ്പുതിരി, രാജി ചേമ്പാലെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ADVERTISEMENT