സി.പി.ഐ.എം. നേതാവും, മുന്‍ എം.എല്‍.എ, യുമായ ബാബു എം. പാലിശ്ശേരി അതീവ ഗുരുതരാവസ്ഥയില്‍

സി.പി.ഐ.എം. നേതാവും, മുന്‍ എം.എല്‍.എയുമായ ബാബു എം. പാലിശ്ശേരി അതീവ ഗുരുതരാവസ്ഥയില്‍. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുദിവസം മുന്‍പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏറെനാളുകളായിഅസുഖബാധിതനായി ചികിത്സയിലുമായിരുന്നു.പാര്‍ക്കിസണ്‍സ് ബാധിതനായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടില്‍ തുടരുകയുമായിരുന്നു.ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. 10 വര്‍ഷം നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധികരിച്ചിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നുവെങ്കിലും സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

 

ADVERTISEMENT