സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വനിത നൈറ്റ് മാര്‍ച്ച് നടത്തി

സിപിഐഎം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വനിത നൈറ്റ് മാര്‍ച്ച് നടത്തി. ഡിസംബര്‍ 11, 12,13,14 തീയതികളില്‍ അണ്ടത്തോട് വച്ചാണ് ചാവക്കാട് ഏരിയ സമ്മേളനം നടക്കുന്നത്. ഏരിയ കമ്മിറ്റി പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മഹിളകളുടെ നേതൃത്വത്തില്‍ നടത്തിയ നൈറ്റ് മാര്‍ച്ച് അണ്ടത്തോട് തങ്ങള്‍ പടിയില്‍ നിന്ന് ആരംഭിച്ച് അണ്ടത്തോട് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ വനിതാ സംഗമം സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടിടി ശിവദാസ് ഉദ്ഘാടനം ചെയ്തു.മഹിളാ അസോസിയേഷന്‍ പ്രസിഡണ്ടും ഏരിയ കമ്മിറ്റി അംഗവുമായ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ഷൈനി ഷാജി , ജാസ്മിന്‍ ഷഹീര്‍, ഗ്രീഷ്മ സനോജ്, ബുഷറ നൗഷാദ് തുടങ്ങി നിരവധി വനിതകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ADVERTISEMENT