സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

(ഫയല്‍ ചിത്രം)

രണ്ട് ദിവസമായി കുന്നംകുളത്ത് നടന്ന സി.പി.എം ജില്ല സമ്മേളനത്തിന് ചൊവ്വാഴ്ച സമാപനം. വൈകീട്ട് അഞ്ചിന് ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ (സീതാറാം യെചൂരി നഗര്‍) നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായുള്ള റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ 25,000 പേര്‍ അണി നിരക്കും. വൈകീട്ട് 4.30ന് നഗരത്തിന്റെ ആറിടങ്ങളില്‍ നിന്നായി ആരംഭിക്കുന്ന ബഹുജന പ്രകടനങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് സമ്മേളന നഗരിയിലെത്തും. ടൗണ്‍ ഹാള്‍ പരിസരം, പാറേമ്പാടം രൂചി ഹോട്ടല്‍ പരിസരം, ഗുരുവായൂര്‍ റോഡിലെ ഐസി ഗ്രൗണ്ട്, സം ഘാടക സമിതി ഓഫിസിന് മുന്‍വശം, ബഥനി സ്‌കൂളിന് മുന്‍വശം, ലോട്ടസ് പാലസ് ഓഡിറ്റോറിയം പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് പ്രകടനം ആരംഭിക്കുന്നത്. സമാപന സമ്മേളനത്തില്‍ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

ADVERTISEMENT