സി.പി.എം കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സമ്മേളനം തുടങ്ങി

സി.പി.എം കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സമ്മേളനം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കല്ലുംപുറത്ത് കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം നിര്‍മ്മല പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. വിശ്വംഭരന്‍ താല്‍ക്കാലിക അധ്യക്ഷനായ യോഗത്തില്‍ സുരേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം ബാലാജി, കുന്നംകുളം ഏരിയ സെക്രട്ടറി എം.എന്‍.സത്യന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എന്‍ മുരളീധരന്‍, കെ.കൊച്ചനിയന്‍ എന്നിവര്‍ സംസാരിച്ചു. പി.ഐ. രാജേന്ദ്രന്‍, സി.കെ. വിശ്വംഭരന്‍, എ.പി ബിന്ദു എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രൂപീകരിച്ച 15 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയായി അജിത് കുമാറിനെ വീണ്ടും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image