സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ സമാപിച്ചു

ചൊവ്വാഴ്ച്ച സിപിഐഎം സംഘടിപ്പിക്കുന്ന ബിഎസ്എന്‍എല്‍ ഓഫീസ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥ സമാപിച്ചു. ജാഥയുടെ മൂന്നാം ദിവസമായ ശനിയാഴ്ച്ച കിഴൂരില്‍ നിന്നാരംഭിച്ച് മങ്ങാട്, ചിറക്കല്‍, പഴഞ്ഞി, കരിക്കാട്, എന്നിവിടങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങി കല്ലുംപുറത്ത് സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദന്‍ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ സിപിഐ എംഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, വൈസ് ക്യാപ്റ്റന്‍ ഉഷ പ്രഭുകുമാര്‍, മാനേജര്‍ എം എന്‍ സത്യന്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT