ബജറ്റില്‍ കേരളത്തിന് അവഗണന; സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന അവഗണനയാണ് ബജറ്റിലുണ്ടായതെന്നാരോപിച്ച് സിപിഎം വേലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സി പി ഐ എം വേലൂര്‍ ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി ഉദ്ഘാടനം ചെയ്തു.  ലോക്കല്‍ കമ്മിറ്റി അംഗവും സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ജമീല അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം കെ കെ രാധാകൃഷ്ണന്‍, ടി എം അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.