റോഡില്‍ വിള്ളല്‍; വിദഗ്ദ സംഘം പരിശോധന നടത്തി

നാഷണല്‍ ഹൈവേ 66 ല്‍ ചാവക്കാട് മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ദ സംഘം പരിശോധന നടത്തി.  നാഷണല്‍ ഹൈവേയില്‍ ചാവക്കാട് മണത്തലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റോഡിന് വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ വിദഗ്ദ സംഘത്തെ കൊണ്ട് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ .ഇളങ്കോ ഐ.പി.എസിന്റെയും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ജില്ലാ എക്‌സി.എഞ്ചിനീയര്‍ എസ്. ഹരീഷിന്റെയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ADVERTISEMENT