27.8 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu സംസ്ഥാനപാതയിലെ പാലത്തിലെ വിള്ളല്‍ അപകട ഭീഷണിയാകുന്നു

സംസ്ഥാനപാതയിലെ പാലത്തിലെ വിള്ളല്‍ അപകട ഭീഷണിയാകുന്നു

തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്തെ റോഡിലെ വിള്ളല്‍ അപകട ഭീഷണിയാകുന്നു. റോഡിനു നടുവിലെ പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി കണ്ടിരുന്ന വിള്ളല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചത് ആശങ്ക ഉയര്‍ത്തുകയാണ്. നിലവില്‍ ഈ പാലത്തിന് അടിഭാഗത്ത് പലയിടങ്ങളിലായി കോണ്‍ക്രീറ്റ് അടര്‍ന്നു കമ്പികള്‍ പുറത്ത് വന്ന നിലയിലാണ്. പാലത്തിന്റെ ഉറപ്പ് പരിശോധിച്ച് പൊളിച്ച് പണിയുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!