32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

153

പഴഞ്ഞി ചിറക്കല്‍ സെന്ററില്‍ മധ്യവയസ്‌കന് ക്രൂരമര്‍ദ്ദനം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചിറക്കല്‍ സ്വദേശി 50 വയസ്സുള്ള വനജനെയാണ് ചിറക്കല്‍ സ്വദേശി വിബീഷ് എന്ന യുവാവ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന വനജനെ വിബീഷ് മുഖത്തുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കിടയില്‍ വര്‍ഷങ്ങളായി വൈരാഗ്യം നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കു പരിക്കേറ്റ വനജന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മര്‍ദ്ദനം നടത്തിയ യുവാവിനെ വേണ്ടി പോലീസ് തിരക്കില്‍ ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!