26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam ഒന്നിനുപിറകെ ഒന്നായി മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.

ഒന്നിനുപിറകെ ഒന്നായി മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം.

68

 

കുന്നംകുളം കാണിപ്പയ്യൂരില്‍ മൂന്ന് കാറുകള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും മൂന്ന് വാഹനങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്‌സി കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ ടാക്‌സിക്കു പിറകില്‍ വന്ന രണ്ടു കാറുകളും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!