കെ.പി.എസ്.ടി.എ. കുന്നംകുളം ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗം നഗരസഭ കൗണ്‍സിലര്‍ ഷാജി ആലിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. കുന്നംകുളം ഉപജില്ലാ പ്രസിഡണ്ട് സെബി തോമസ് മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സൈജു കോളേങ്ങാടന്‍, സംസ്ഥാന സമിതി അംഗം ലാല്‍ബാബു ഫ്രാന്‍സിസ്, സംസ്ഥാന കൗണ്‍സിലര്‍ ശ്രീപത്മനാഭന്, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രജീഷ് തമ്പി, വിദ്യാഭ്യാസ ജില്ല ട്രഷറര്‍ ടോം മാര്ട്ടിന്, റവന്യൂ ജില്ല വൈസ് പ്രസിഡണ്ട് ജീബ്ലെസ് ജോര്‍ജ്, ജില്ലാ എക്സികൂട്ടീവ് അംഗം റെനി പീറ്റര്‍, ഉപജില്ലാ സെക്രട്ടറി സ്വപ്ന ടീച്ചര്‍, ട്രഷറര്‍ റെജീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തിന് ലാര്‍സന്‍ മാസ്റ്റര്‍, ഡാനി മാസ്റ്റര്‍, ഡോളി ടീച്ചര്‍, ഗ്രെയ്സി ടീച്ചര്‍, മെറീന ടീച്ചര്‍, ബിബിനി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.



