പോര്‍ക്കുളം അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനും 71-ാം വാര്‍ഷിക പെരുന്നാളിനും കൊടികയറി. സെപ്റ്റംബര്‍ 20, 21 തീയതികളായാണ് പെരുന്നാളാഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാദര്‍ ആന്റണി പൗലോസ് പെരുന്നാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ ആഘോഷ കമ്മിറ്റികള്‍ക്കുള്ള കൊടികളുടെ വിതരണവും നടത്തി. ദേവാലയ കൈസ്ഥാനി ബിജു കോലാടി, സെക്രട്ടറി കെ.പി പോളി, പെരുന്നാള്‍ കണ്‍വീനര്‍ അബി പി പനക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. സെപ്റ്റംബര്‍ 20 ന് വൈകിട്ട് സന്ധ്യാനമസ്കാരം, പ്രദക്ഷിണം, ആശിര്‍വാദം എന്നിവയും 21ന് രാവിലെ പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ മൂന്നിമ്മേല്‍ കുര്‍ബാന, ഉച്ചക്കുശേഷം വിവിധ കമ്മിറ്റികളുടെ ഗജവീരന്മാരും, ബാന്റു മേളവുമായി എഴുന്നെള്ളിപ്പുകള്‍, വൈകീട്ട് 4.30 ന് പ്രദക്ഷിണം, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
Home Bureaus Punnayurkulam പോര്‍ക്കുളം അയ്യംപറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പെരുന്നാള്‍ കൊടിയേറ്റം



