സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. തലക്കോട്ടുക്കര കോപ്പര്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സദസ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍ . വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം ഡിവിഷന്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍.എല്‍. വര്‍ഗ്ഗീസ് അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വി.മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

കുന്നംകുളം ഇലട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുമായ കെ.എസ്. സുരേഷ്, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ കുടുംബാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം എ.വി. ഫ്രാന്‍സിസ് ആമുഖ പ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.വി. ഫ്രാന്‍സിസ് ജില്ലാ സെക്രട്ടറി സി.ശിവദാസന്‍ വനിതാ വേദി ഭാരവാഹി എം.ആര്‍. സുനിത, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ സെക്രട്ടറി പി.പി. പ്രേമവത്സലന്‍, ട്രഷറര്‍ മാര്‍ട്ടിന്‍ ജെ. മാളിയേക്കല്‍, വൈസ് പ്രസിഡണ്ട് കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT