ഗുരുവായൂരിന്റെ പതിനഞ്ച് രാപകലുകളെ സംഗീത ലഹരിയിലാറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീല വീണു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് പ്രിയപ്പെട്ട അഞ്ച് കീര്‍ത്തനങ്ങള്‍ പ്രഗത്ഭ സംഗീതജ്ഞര്‍ ചേര്‍ന്ന് ആലപിച്ചായിരുന്നു സംഗീതോത്സവത്തിന്റെ സമാപനം. ചെമ്പൈയുടെ ശിഷ്യന്‍ സംഗീത കലാനിധി പത്മഭൂഷണ്‍ ഡോ. ടി.വി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആദ്യം
ഹംസധ്വനി രാഗത്തില്‍ വാതാപിം ഗണപതിം ആലപിച്ചു. ഹംസാനന്ദിയില്‍ പാവനഗുരുവും പന്തുവരാളിയില്‍ സാര സാക്ഷ എന്നീ കീര്‍ത്തനങ്ങളും ആലപിച്ച ശേഷം കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ എന്ന കീര്‍ത്തനത്തോടെ സംഗീതോത്സവത്തിന് സമാപനം കുറിച്ചു. തുടക്കക്കാരും പ്രഗത്ഭരുമടക്കം 2,535 പേരാണ് ഇത്തവണ സംഗീതാര്‍ച്ചന നടത്തിയത്.



