23.9 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk ചെമ്പൈ സംഗീതോത്സവം; തത്സമയ സംപ്രേക്ഷണത്തിന് സിസിടിവിക്ക് ആദരം

ചെമ്പൈ സംഗീതോത്സവം; തത്സമയ സംപ്രേക്ഷണത്തിന് സിസിടിവിക്ക് ആദരം

40

വിശ്വപ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം കഴിഞ്ഞ 15 ദിവസമായി തത്സമയ സംപ്രേക്ഷണം ചെയ്ത സിസിടിവിക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആദരം. ലൈവ് ടെലികാസ്റ്റിംഗ് ഡയറക്ടര്‍ വി.കെ.പ്രമോദ് കുമാര്‍ സിസിടിവിക്ക് വേണ്ടി ആദരം ഏറ്റുവാങ്ങി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍ പൊന്നാട ചാര്‍ത്തി ഉപഹാരം സമ്മാനിച്ചു.

കഴിഞ്ഞ 15 ദിവസം സമഗ്ര സംപ്രേക്ഷണത്തിലുടെ സംഗീതോത്സവത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് സിസിടിവി ചെമ്പൈ സംഗീതോത്സവം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. സംഗീതോല്‍സവവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സംഗീതജ്ഞര്‍ക്കും പക്കമേളക്കാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വിവിധ മേഖലയില്‍ സഹകരിച്ചവര്‍ക്കും ഉപഹാരം നല്‍കി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥന്‍, പബ്ലിക്കേഷന്‍ മാനേജര്‍ കെ.ജി.സുരേഷ്, പി.ആര്‍.ഒ. ജി. വിമല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!