പി.ടി. അജയ് മോഹന് വേണ്ടി മകള്‍ സുഭദ്ര പ്രചരണരംഗത്ത്. അച്ഛന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തിരക്കെല്ലാം മാറ്റിവെച്ച് മകള്‍ സുഭദ്ര കുന്നംകുളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങി. അയ്‌നൂര്‍ പ്രദേശത്ത് നിന്നാണ് വൈകീട്ട് പ്രചാരത്തിനു തുടക്കമിട്ടത്. മണ്ഡലത്തില്‍ ഉള്ള 1,95,000 ത്തിന് മുകളിലുള്ള വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സമയ കുറവുള്ളതിനാല്‍ മകള്‍ അച്ഛന് വേണ്ടി വോട്ട് പിടിക്കുന്നത് ഏറെ കൗതുകത്തോടെ ആണ് വോട്ടര്‍മാര്‍ നോക്കി കാണുന്നത്.പഞ്ചായത്ത് പ്രസിഡന്റ്‌റും ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ ജയശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയ ഗോപി, സി എം പി നേതാവ് ഫൈസല്‍ അയിനൂര്‍, വി കെ മുഹമ്മദ്, എം ഉദയശങ്കര്‍,ഇ എ മുസ്തഫ, സുബ്രു അയ്‌നൂര്‍,സിബി പഴഞ്ഞി തുടങ്ങി നേതാക്കളും ഒപ്പമുണ്ടായിരുന്നു.



