25.5 C
Kunnamkulam
Monday, August 17, 2026
Home Bureaus Perumpilavu യു.ഡി.എഫ് കടവല്ലൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

യു.ഡി.എഫ് കടവല്ലൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

57

 

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ടി. അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കടവല്ലൂര്‍ മണ്ഡലം യു.ഡി.എഫ്. കണ്‍വെന്‍ഷന്‍ കൊരട്ടിക്കര കിന്‍സ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. മലപ്പുറം യു.ഡി.എഫ് കണ്‍വീനര്‍ അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍ പി.കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.രാസലഹരിയുടെ വിപണന കേന്ദ്രമായി മാറിയ കേരളത്തില്‍ നിന്ന് അതിശക്തമായ നടപടിയിലൂടെ ലഹരി വിമുക്തമാക്കാനും, ഇന്ദിര ഗാരന്റിയിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ഉള്ള പദ്ധതികള്‍ നടപ്പിലാക്കാനും യു.ഡി.എഫ് പ്രതിജ്ഞാബന്ധമാണെന്ന് അഷറഫ് കോക്കൂര്‍ പറഞ്ഞു. കെ. പി. സി. സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ. ജയശങ്കര്‍, കെ.സി. ബാബു, ബിജോയ് ബാബു, സിദ്ധിഖ് പന്താവൂര്‍ , മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഗഫൂര്‍ പള്ളിക്കുളം, യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ കടവല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!