31 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu ‘സുഗന്ധമുള്ള ജീവിതം’ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുന്നംകുളം ഏരിയ സമ്മേളനം ഡിസംബര്‍ 12 ന്

‘സുഗന്ധമുള്ള ജീവിതം’ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുന്നംകുളം ഏരിയ സമ്മേളനം ഡിസംബര്‍ 12 ന്

4

‘സുഗന്ധമുള്ള ജീവിതം’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുന്നംകുളം ഏരിയ സമ്മേളനം ഡിസംബര്‍ 12 ന് വൈകീട്ട് 4.30ന് പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രഭാഷണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, വീഡിയോ സഹിതമുള്ള വിഷയാവതരണം, ‘ഹംസഫര്‍’ ഡോക്യു ഫിക്ഷന്‍ പ്രദര്‍ശനം, പ്രഗല്‍ഭരായ പണ്ഡിതരോട് നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി മുനീര്‍ അറിയിച്ചു. ജാതി മത കക്ഷിരാഷ്ട്രീയ ഭേദമന്യേ രണ്ടായിരത്തോളം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. അതേസമയം, സമ്മേളനത്തിന്റെ ഭാഗമായി ആല്‍ത്തറ യൂണിറ്റില്‍ തമിഴ് സഹോദര സംഗമം, വനിതാ സംഗമം എന്നിവ നടന്നു. ഡിസംബര്‍ ആറിന് മലര്‍വാടി – ടീന്‍ ഇന്ത്യ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സൈക്കിള്‍ റാലിയും ഉണ്ടാകും.

 

ADVERTISEMENT
error: Content is protected !!