30.5 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu ചാലിശേരി മുലയംപറമ്പത്ത് കാവ് മുഴുവന്‍ വിളക്കാഘോഷം ഭക്തിസാന്ദ്രമായി

ചാലിശേരി മുലയംപറമ്പത്ത് കാവ് മുഴുവന്‍ വിളക്കാഘോഷം ഭക്തിസാന്ദ്രമായി

6

ചാലിശേരി മുലയംപറമ്പത്ത് കാവ് 30 മത് മുഴുവന്‍ വിളക്കാഘോഷം ഭക്തിസാന്ദ്രമായി.ശനിയാഴ്ച രാവിലെ അനന്തു സ്വാമിയുടെ നേതൃത്വത്തില്‍ വിളക്ക് പന്തലില്‍ അയ്യപ്പനെ കുടിയിരുത്തി.വൈകീട്ട് മൂന്നിന് ഉടുക്ക് പാട്ടിന്റ അകമ്പടിയോടെ വിളക്ക് പന്തലിലെ അയ്യപ്പ ക്ഷേത്രത്തെ പ്രഭക്ഷിണം വെച്ച് കുവ്വേശ്വര ക്ഷേത്രത്തിലേക്ക് പടപ്പുറപ്പാട് നടത്തി. പൂജകള്‍ക്കുശേഷം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പാലക്കൊമ്പെഴുന്നള്ളിപ്പിന് ആയിരത്തിലേറെ താലമേന്തിയ മാളികപ്പുറങ്ങളും, മൂന്ന് ഗജവീരന്മാരും, പെരിങ്ങോട് സംഘത്തിന്റെ പഞ്ചവാദ്യവും, ചെണ്ടമേളവും അകമ്പടിയേകി. പാലക്കൊമ്പെഴുന്നള്ളിപ്പ് സമാപിച്ചതിനു ശേഷം അന്നദാനവും ഉണ്ടായി. രാത്രിയില്‍ പന്തല്‍പാട്ട്, സ്വാമിയുടെ ജനനം, തിരിയുഴിച്ചല്‍, പാല്‍ക്കിണ്ടി, വെട്ടുംതടയും, ഗുരുതി സമര്‍പ്പണത്തോടെ കൂടിചടങ്ങുകള്‍ക്ക് സമാപനമായി. കുട്ടഞ്ചേരി അയ്യപ്പ സേവാസംഘം സതീശന്‍ ആന്റ പാര്‍ട്ടിയായിരുന്നു വിളക്ക് സംഘം. വിളക്കിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദീപാലങ്കാരവും ഭജന്‍സ് ഭക്തി ഗാനസന്ധ്യയും മാതൃ സമിതിയുടെ നേതൃത്വത്തില്‍ സഹ്രസനാമര്‍ച്ചനയും ഉണ്ടായി. ശനിയാഴ്ച രാവിലെ നടന്ന പ്രസാദ ഊട്ടില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് മൈതാനത്ത് ഭക്തി ഗാനസുധയും ഉണ്ടായി.മുഴുവന്‍ വിളക്ക് കമ്മിറ്റി പ്രസിഡണ്ട് കുട്ടന്‍ ആലിക്കര, സെക്രട്ടറി കെ.കെ ഭാസ്‌ക്കരന്‍, ട്രഷറര്‍ ചന്ദ്രന്‍ അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!