ഡെഫ് ഫെഡറേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളും സഹായ ഉപകരണങ്ങളും യഥാസമയം എത്തിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്ന് തൃശ്ശൂര്‍ ജില്ല ഡെഫ് ഫെഡറേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പോര്‍ക്കുളത്ത് നടന്ന കണ്‍വെന്‍ഷനില്‍ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് സി ജി രഘുനാഥന്‍ നിര്‍വഹിച്ചു. ഫെഡറേഷന്‍ ജില്ല പ്രസിഡന്റ് കെ വി അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരിം പന്നിത്തടം മുഖ്യാതിഥിയായി. 3-ാം വാര്‍ഡ് മെമ്പര്‍ സമയ്യ ഷറഫുദ്ദീന്‍ കുപ്പണിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അനീഷ് മുഹമദ്ദുണ്ണി, ടി വി സജിത്ത്, കെ എം ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT