26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Thrithala തൃത്താല മാട്ടായ സ്വദേശിയായ യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃത്താല മാട്ടായ സ്വദേശിയായ യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി

220

തൃത്താല മാട്ടായ സ്വദേശിയായ യുവാവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടായ തത്തൂത്ത് വീട്ടില്‍ വിജയലക്ഷ്മിയുടെ മകന്‍ ദേവവൃതന്‍ ആണ് മരിച്ചത്. ജനുവരി 25 ന് കോഴിക്കോട് നിന്നും ദുബായിലേക്ക് രണ്ട് മാസത്തെ വിസിറ്റിങ്ങ് വിസാ കാലാവധിയില്‍ പോയതായിരുന്നു. വിസാ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ദുബായിലെ വ്യാപര സ്ഥാപനത്തിന് മുന്നില്‍ ദേവവൃതനെ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. മരണകാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലെത്തും

 

ADVERTISEMENT
error: Content is protected !!