ചികിത്സയില്‍ കഴിഞ്ഞിരുന്ന വെല്‍ഡിങ് തൊഴിലാളി മരിച്ചു.

കെട്ടിട നിര്‍മ്മാണത്തിനിടെ രണ്ടാം നിലയില്‍ നിന്നും വീണു ഗുരുതര പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന വെല്‍ഡിങ് തൊഴിലാളി മരിച്ചു. കപ്പൂര്‍ കോഴിക്കര പുത്തന്‍വീട്ടില്‍ രാജന്റെ മകന്‍ 24 വയസ്സുള്ള ജിഷില്‍ രാജാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ചങ്കരംകുളത്ത് സ്വകാര്യ വ്യക്തിയുടെ വീടിന്റെ രണ്ടാം നിലയില്‍ ഷീറ്റ് വര്‍ക്ക് നടത്തുമ്പോഴായിരുന്നു അപകടം

ADVERTISEMENT