ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി

വടക്കന്‍ പറവൂര്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവായുടെ 344-ാം ശ്രാദ്ധ-പെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി കടപ്പുറത്ത് നിന്നും ആരംഭിച്ച ദീപശിഖ പ്രയാണത്തിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. ട്രസ്റ്റി സോജന്‍ കെ ജെ രഥത്തിന് ഹാരം അണിയിച്ചു. ഇടവകാംഗം ഫാ. ജയേഷ് പുലിക്കോട്ടില്‍ ദീപശിഖയെ പള്ളിയിലേക്ക് ആനയിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ജാഥാ ക്യാപ്റ്റന്‍ ഫാ. യല്‍ദോ വര്‍ഗ്ഗീസ് നേതൃത്വം നല്‍കി.

ADVERTISEMENT