പെരുമ്പിലാവ് കിഫ്ബിയുടെ ജില്ലയിലെ ആദ്യ പദ്ധതിയായ അക്കിക്കാവ്-എരുമപ്പെട്ടി റോഡിന്റെ നിര്‍മാണത്തില്‍ അപാകതയെന്ന് മരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ആവശ്യത്തിനു കാനകള്‍ നിര്‍മിക്കാത്തതും ഭൂമിക്കടിയിലൂടെ പോകുന്ന ജലവിതരണ പൈപ്പുകള്‍ കൃത്യമായി പരിപാലിക്കാത്തതും നിര്‍മാണത്തിന്റെ പോരായ്മയായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.