25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തില്‍ ദേശവിളക്കാഘോഷവും അന്നദാനവും നടത്തി

ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തില്‍ ദേശവിളക്കാഘോഷവും അന്നദാനവും നടത്തി

കുന്നംകുളം കാണിയാമ്പാല്‍ ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തിലെ ദേശവിളക്കാഘോഷവും അന്നദാനവും നടന്നു. മണികണ്ഠ സേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് 9-ാമത് ദേശവിളക്ക് ആഘോഷം നടത്തിയത്. വൈകീട്ട് അഞ്ചിന് ചീരംകുളം ക്ഷേത്രസന്നിധിയില്‍ നിന്ന് പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ചു. ഗജവീരന്‍ പുതുശ്ശേരി വിജയന്‍, പഞ്ചവാദ്യം, നാദസ്വരം, കാവടി, താലമേന്തിയ മാളികപുറങ്ങങ്ങള്‍ എന്നിവ എഴുന്നെള്ളിപ്പിന് അകമ്പടിയായി.

എഴുന്നെള്ളിപ്പ് ആനായ്ക്കല്‍ – കക്കയം വഴി ദണ്ഡായുധപാണി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഉടുക്ക്പാട്ട്, പുലര്‍ച്ചെയ്ക്ക് പാല്‍കുടം എഴുന്നെള്ളിപ്പ്, വെട്ട് തട, കനലാട്ടം, തിരിയുഴിച്ചല്‍ എന്നിവയും നടന്നു. ചിറമനേങ്ങാട് വാസുണ്ണി സ്വാമിയും, സംഘവുമായിരുന്നു വിളക്ക് പാര്‍ട്ടി. മണികണ്ഠ സേവാസമിതി സെക്രട്ടറി കെ.വി.ചന്ദ്രമോഹന്‍, പ്രസിഡന്റ് ഇ.കെ.നടേശന്‍, ട്രഷറര്‍ ഇ.ആര്‍. അജിത്കുമാര്‍ മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!