24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടന്നു

69

 

ദേശീയ സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്ര ഹാളില്‍ നടന്നു.യൂണിറ്റ് പ്രസിഡന്റ് വി. എ. ദാമോദരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി രാജേഷ് മാമ്പുള്ളി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സിമി രാജേഷ് വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഖണ്ഡ് കാര്യവാഹ് അനൂപ് കെ. ആര്‍. സേവാ സന്ദേശം നല്‍കി. 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് -വി. എ. ദാമോദരന്‍, വൈസ് പ്രസിഡന്റുമാരായി – വിശ്വനാഥന്‍ ടി.എ, ബിനു പി. കെ, സെക്രട്ടറി – രാജേഷ് മാമ്പുള്ളി തുടങ്ങി ഭാരവാഹികളെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് രമാബായ് ടീച്ചര്‍, സേവാഭാരതി തൃശൂര്‍ ജില്ലാ സെക്രട്ടറി രാംപ്രസാദ്, ജോയിന്റ് സെക്രട്ടറി സുരേഷ് പനങ്ങായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!