വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യവും പഠന നിലവാരവും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് ചാലിശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വികസന സമിതി രൂപീകരിച്ചു. കലാകായിക രംഗത്തു അക്കാദമിക് നിലവാരത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്താനാണ് വികസമിതിയുടെ തീരുമാനം. വികസന സമിതി ചെയര്‍മാനായി വി. കെ സുബ്രഹ്മണ്യന്‍, എം .എം അഹമ്മദുണ്ണി കണ്‍വീനര്‍, രക്ഷാധികാരികളായി സി.വി ബാലചന്ദ്രന്‍, ടി.പി കുഞ്ഞുണ്ണി, ടി.എം.കുഞ്ഞുകുട്ടന്‍, പി. ആര്‍ കുഞ്ഞുണ്ണി, ഡോക്ടര്‍ എം. ബി മുഹമ്മദ്, ഉമ്മര്‍ മൗലവി,ബാബു നാസര്‍,കെ. സി കുഞ്ഞന്‍,ബാലന്‍ മാസ്റ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി . വി രജീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സജീന ഷുക്കൂര്‍,ടി എം കുഞ്ഞുകുട്ടന്‍, സി.വി ബാലചന്ദ്രന്‍,ഡോക്ടര്‍ ഇ .എന്‍ ഉണ്ണികൃഷ്ണന്‍, വി. കെ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.