കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റ ഭാഗമായി ഭക്തിഗാനമേള നടത്തി

കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റ ഭാഗമായി ഭക്തിഗാനമേള നടന്നു. കല്ലുപുറം സ്വദേശി സിനിത്ത് – ടിജി ദമ്പതിമാരുടെ മകള്‍ വിദ്യാര്‍ത്ഥി കൂടിയായ യുവഗായിക ശിവഗംഗയുടെ ശ്രുതിമധുരമായ ഗാനം സദസിന്റെ കൈയ്യടി നേടി. പിതാവിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച ശിവഗംഗ കല്ലുപുറം സിറാജൂല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കലാ-മല്‍സരങ്ങളില്‍ ഉപജില്ല , ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പിതാവ് സിനിത്തും ഗാനങ്ങള്‍ ആലപിച്ചു. ധ്വനിതരംഗ് കടവല്ലൂരിന്റ നേതൃത്വത്തില്‍ യുവതലമുറയിലെ ഗായകരുടെയും സ്വരസമര്‍പ്പണങ്ങള്‍ ആഘോഷത്തിന്റെ തനിമ കൂട്ടി. പരമ്പരാഗത ഭക്തിഗാനങ്ങള്‍ക്ക് പുതുമയുടെ സ്പര്‍ശമേകിയ കരോക്കോ ഭക്തിഗാനമേളയില്‍ രാജേഷ് , സുവര്‍ണ പ്രശാന്ത് , ജിസ്മി, സുകുമാരന്‍ , സതി എന്നിവരും ഗാനങ്ങളും ആലപിച്ചു.

ADVERTISEMENT